കോഴിമല: കാഞ്ചിയാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഗവ. എൽ.പി സ്കൂളിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിനെതിരായ നടപടി വൈകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശവാസികളുടെ പരാതിയിൽ നവംബർ 20ന് സെക്രട്ടറി,​ പ്രസിഡന്റ്,​ ഹെൽത്ത് ഇൻസ്പെക്ടർ,​ പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്തിൽ നടന്ന ചർച്ചയിൽ ഫാം നിറുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയത്തിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.