സംസ്ഥാനയോഗ്യത നേടി ലിറ്റിൽ ഫ്ളവർ ടീം
ചായ്യോത്ത്: റവന്യു ജില്ല കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം കഥകളിയിൽ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കൂളിലെ ധന്യ പ്രകാശ്, മീരാ ശ്യാം ,ജ്യോതിക സന്തോഷ് എന്നിവർ സംസ്ഥാന കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതനിലവാരം പുലർത്തിയെങ്കിലും മറ്റ് സ്കൂളുകളിൽ നിന്ന് ടീമുകളില്ലാത്തത് ഇവർക്ക് എളുപ്പമായി.പോയ വർഷങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി.
ഗ്രൂപ്പിന് കഥകളി പഠിക്കാൻ വേണ്ടി ഏകദേശം രണ്ടു ലക്ഷത്തോളം ചെലവ് വരും. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് താങ്ങാൻ പറ്റില്ല.ചെറിയൊരു ഭാഗം സ്ക്കൂൾ അധികൃതരും സഹായിക്കുന്നത് കൊണ്ടാണ് ഇവർക്ക് ചെറിയൊരു ആശ്വാസം .