vanchi
വ​ഞ്ചി​പ്പാ​ട്ട് ​മ​ഞ്ജി​മ​ ​മോ​ഹ​നും​ ​സം​ഘ​വും

ചായ്യോത്ത് : കുട്ടനാടൻ ശൈലിയിലെ കിരാതം അരങ്ങിൽ എത്തിച്ച ബോവിക്കാനം ബി എ ആർ എച്ച് എസ് എസിനായിരുന്നു ഹയർസെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ടിൽ ഒന്നാംസ്ഥാനം. അസാമാന്യമായ വായ്‌ത്താരി, താളം, ഭക്തി, എന്നിവ നിറഞ്ഞതായിരുന്നു ഇവരുടെ അവതരണം. വാസുദേവപുരം തന്നിൽ വാണരുളും ജഗനാഥൻ.. എന്നു തുടങ്ങുന്ന വരികളാണ് ആലപിച്ചത്. രജീഷ് പാണപ്പുഴയാണ് പരിശീലനം. മഞ്ജിമ മോഹൻ നയിച്ച ടീമിൽ എം.സൂര്യ രാഘവൻ, ടി.കീർത്തന, പി.ശ്രീന, ഗോപിക ശശി, കെ.കീർത്തന, കെ.വി.ശ്രീദേവി, പി.ആർ.ക്ഷേമ, എം.ജി.ശ്രീന, സി അജിത കൃഷ്ണൻ എന്നിവർ അണിനിരന്നു.