twins
​ ​ഹ​രി​ന​ന്ദ​ന​യും​ ​ഹ​രി​ ​ച​ന്ദ​ന​യും

ചായ്യോത്ത് : കഥയിലും കവിതയിലും തിളങ്ങി ഇരട്ട സഹോദരിമാർ. പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇ.വി.ഹരി നന്ദനയും ഹരിചന്ദനയുമാണ് എഴുത്തിലെ താരങ്ങളായത്. ഹരിനന്ദന ഹൈസ്‌കൂൾ വിഭാഗം മലയാളം കവിത രചനയിലും കഥ രചനയിലും എ ഗ്രേഡ് നേടിയപ്പോൾ ഹരി ചന്ദന സംസ്‌കൃതം കവിത രചനയിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. പരപ്പ കോളംകുളത്തെ ഹരിയുടെയും അനുഷയുടെയും മക്കളാണ് ഇരുവരും.