thiruvathira-
തിരുവാതിര യു പി വിഭാഗം നെല്ലിക്കാൽ ദേവസ്വം പബ്ലിക് സ്കൂൾ കടങ്കോട്

ചായ്യോത്ത് : യു.പി വിഭാഗം തിരുവാതിരയിൽ കാടങ്കോട് നെല്ലിക്കാൽ ദേവസ്വം പബ്ലിക് സ്കൂളിന് ഒന്നും രണ്ടുമല്ല, പതിനാലാമത്തെ വിജയം. ചെറുവത്തൂർ സബ് ജില്ലയിൽ 15 തവണയായി തിരുവാതിര കുത്തകയാക്കിയവരാണ് ഈ സ്കൂൾ ടീം. ശിവാദ പവനന്റെ നേതൃത്വത്തിലുള്ള ടീമിൽ നിഹാര സുധീർ, കെ. അമേയ, നിയാത്മിക, നിയത, ഋഷിക, തീർത്ഥ, സാദിക, നിഹാര ഹരിദാസ്, വേദിക ഷാജി എന്നീ വിദ്യാർഥികളാണ് വേദിയിലെത്തിയത്. മധു തട്ടാത്ത് ആണ് ഇതുവരെയും ടീമിനെ പരിശീലിപ്പിച്ചു വരുന്നത്.