ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടര പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഇരിട്ടി കല്ലൂ മുട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന സഹകരണ സംഘം ജീവനക്കാരനായ പി. ഷിനുവിനെയും കുടുംബത്തെയും വാതിൽ പുറത്ത് നിന്ന് പൂട്ടി കവർച്ച നടത്തിയ കേസിലാണ് തമിഴ്നാട് രാമനാഥപുരം ജില്ലയിലെ പരമകുടി സ്വദേശി മാധവൻ എന്ന രാജനെ (50) ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18നായിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.