
ചായ്യോത്ത് :വിധിനിർണ്ണയത്തിലെ അപാകതയിൽ പ്രതിഷേധിച്ച് കലോത്സവ നഗരിയിലെ കവാടത്തിൽ നാടൻ പാട്ട് അവതരിപ്പിച്ച് മത്സരാർത്ഥികളുടെ പ്രതിഷേധം. ഹയർസെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച മടിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളാണ് കവാടത്തിൽ പാട്ടുപാടി പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പൊലീസെത്തി നീക്കി. ആദിത്യനന്ദ, ശിവാനി, ഗോപിക, ആര്യ, മാളവിക, സീതാലക്ഷ്മി, സോന, എന്നിവരായിരുന്നു മത്സരാർത്ഥികൾ.