thullal-

ചായ്യോത്ത്: ഓട്ടൻതുള്ളലിൽ ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം സഹോദരങ്ങളുടെ മക്കൾക്ക്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദുർഗ ഹയർ സെക്കന്ററിയിലെ അമൃതയും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ അർജുൻ കൃഷ്ണനുമാണ് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സഹോദരങ്ങൾ . കലാമണ്ഡലം മഹേന്ദ്രനാണ് ഇവരുടെയും ഗുരുക്കൻമാർ. തൈക്കടപ്പുറത്തെ പ്രവാസി സുമേഷ് - രേണുക ദമ്പതികളുടെ മകനാണ് അർജുൻ. കോട്ടച്ചേരിയിലെ രാജഗോപാലൻ-ജ്യോതി ദമ്പതികളുടെ മകളാണ് അമൃത.