
ചായ്യോത്ത് : അഞ്ചു ദിവസങ്ങളായി കലയുടെ വസന്തം തീർത്ത, ജനസാഗരം തീർത്ത വാശിയേറിയ മത്സരം നടന്ന കാസർകോട് റവന്യൂ ജില്ല കലോത്സവത്തിൽ ഹോസ്ദുർഗ് ഉപജില്ല കിരീടത്തിലേക്ക്. ഇതുവരെ പ്രഖ്യാപിച്ച മത്സര ഫലങ്ങളിൽ 797 പോയിന്റുകൾ നേടിയ ഹോസ്ദുർഗ് ഉപജില്ല കലാ കിരീടം ചൂടിയേക്കും.
കാസർകോട് ഉപജില്ല 781 പോയിന്റ് നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെറുവത്തൂർ ഉപജില്ല 743 പോയിന്റ് നേടിയിട്ടുണ്ട്. ബേക്കൽ 680 ,കുമ്പള 678 ,ചിറ്റാരിക്കാൽ 630, മഞ്ചേശ്വരം 517 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്. യു.പി.ജനറൽ വിഭാഗത്തിൽ കാസർകോട് 161 ,ചെറുവത്തൂർ 153, ബേക്കൽ 144 ,ഹൊസ്ദുർഗ് 143 ,കുമ്പള 128 ,ചിറ്റാരിക്കാൽ 124, മഞ്ചേശ്വരം 115 എന്നിങ്ങനെയാണ് ലീഡ് നില. ഹൈസ്കൂൾ ജനറലിൽ ഹൊസ്ദുർഗ് 312 ,കാസർകോട് 296 ,ചെറുവത്തൂർ 279 ,ചിറ്റാരിക്കാൽ 272, ബേക്കൽ 268 ,കുമ്പള 265 ,മഞ്ചേശ്വരം 214 വീതമാണ് പോയിന്റ്. ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ ഹൊസ്ദുർഗ് 342,കാസർകോട് 324, ചെറുവത്തൂർ 311, കുമ്പള 285, ബേക്കൽ 268, ചിറ്റാരിക്കാൽ 234, മഞ്ചേശ്വരം 188, ഹൊസ്ദുർഗ് 90, ചെറുവത്തൂർ 90വീതം പോയിന്റുകൾ നേടി. യു.പി. സംസ്കൃതോത്സവത്തിൽ മഞ്ചേശ്വരം 88, കാസർകോട് 88, ചിറ്റാരിക്കാൽ 86 ,കുമ്പള 85 ,ബേക്കൽ 83 എന്നിങ്ങനെയാണ് പോയിന്റ് നില. എച്ച്.എസ്. അറബിക്കിൽ കാസർകോട് 95 പോയിന്റ് നേടി മുന്നിലെത്തി. ചെറുവത്തൂർ 91 ,കുമ്പള 91, ബേക്കൽ 87, ഹൊസ്ദുർഗ് 87 ,മഞ്ചേശ്വരം 80,ചിറ്റാരിക്കാൽ 66 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നിലവാരം. യു.പി. അറബിക്കിൽ 65 പോയിന്റുകൾ നേടി കാസർകോടും ചെറുവത്തൂറും ഒപ്പത്തിനൊപ്പമാണ്. കുമ്പള 63, ബേക്കൽ 61,ചിറ്റാരിക്കാൽ 59, മഞ്ചേശ്വരം 56 ,ഹൊസ്ദുർഗ് 55 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ നില.
സ്കൂൾ തലത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് 297 പോയിന്റ് നേടി മുന്നിലെത്തി. ആതിഥേയരായ ജി.എച്ച്.എസ്.എസ് ചായ്യോത്ത് 228 പോയിന്റുമായി വൻ കുതിപ്പ് നടത്തി.ചട്ടഞ്ചാൽ സി.എച്ച്.എസ്.എസ് 159,ജി.എച്ച്.എസ്.എസ്. പെരിയ 148, ജി.എച്ച്.എസ്.എസ് ഉദിനൂർ 125 എന്നീ സ്കൂളുകളും മേളയിൽ തിളങ്ങി.