
കാഞ്ഞങ്ങാട്: തീരദേശ മേഖലയിലെ പഴയകാല കോൺഗ്രസ്സ് നേതാവ് എച്ച്.നാരായണൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംഘടിപ്പിച്ച പരിപാടിയിൽ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.രത്നാകരൻ, വൈസ് പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി മനോജ് ഉപ്പിലികൈ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, മൈനോറിറ്റി ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീബിൻ ഉപ്പിലികൈ, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ്. പ്രസിഡന്റ് എച്ച് ബാലൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി.ഗോപി, മുൻ ബ്ലോക്ക് പ്രസിഡന്റ് സുധിന്ദ്രൻ, രഞ്ജിത്ത് പുഞ്ചാവി, പ്രതിഷ്, സുരേശൻ തുടങ്ങിയവർ സംസാരിച്ചു. ശരത് മരക്കാപ്പ് സ്വാഗതവും, പ്രദീപ് നന്ദിയും രേഖപ്പെടുത്തി.