തൃക്കരിപ്പൂർ: ഇടയിലക്കാട്ടിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. നാട്ടുകാരുടെ ആവശ്യത്തിനായി പണിത ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തെറിഞ്ഞു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ആക്രമം അരങ്ങേറിയതെ ന്നാണ് കരുതുന്നത്. ഇടയിലക്കാട് നാഗം ജംഗ്ഷനിൽ പ്രിയദർശിനി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പണിത ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരാഴ്ച മുമ്പാണ് യാത്രക്കാർക്കായി തുറന്നു കൊടുത്തത്.

ഒരു ബസ് ഷെൽട്ടർ പോലുമില്ലാത്ത ഇടയിലക്കാട്ടിൽ വെയിലും മഴയും കൊണ്ട് ബസ് കാത്തിരിക്കേണ്ടി വരുന്ന നാട്ടുകാരുടെ അവസ്ഥ പരിഹരിക്കാനാണ് കാത്തിരിപ്പ് കേന്ദ്രം പണിതത്. ഇതാണ് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. സംഭവത്തിനെതിരെ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയാണ്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.