cpm
രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിക്കൽ ചടങ്ങ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌: വെള്ളിക്കോത്ത്‌ അഴീക്കോടൻ സ്മാരക ക്ലബ്ബ്‌ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെള്ളിക്കോത്ത്‌ അഴീക്കോടൻ സ്‌മാരക നഗറിൽ ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ്‌ചന്ദ്രനും എം. സ്വരാജും കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി. സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത്‌ അദ്ധ്യക്ഷനായി. രക്‌തസാക്ഷി അഴീക്കോടൻ രാഘവന്റെ മകൻ സാനു അഴീക്കോടൻ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ. രാജ്‌മോഹൻ,​ ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠൻ, ഡോ. സി. ബാലൻ, വി. രവീന്ദ്രൻ, ചെറാക്കോട് കുഞ്ഞിക്കണ്ണൻ, മൂലകണ്ടം പ്രഭാകരൻ, ദേവീ രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി വി വി തുളസി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.വി ജയൻ സ്വാഗതവും കെ. രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.