കാസർകോട്: പിണറായി സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജില്ലാതല സമരം കാസർകോട് കളക്ടറേറ്റിൽ 8 ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ചെയർമാൻ മുൻ മന്ത്രി സി.ടി. അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഹക്കിം കുന്നിൽ, എം.സി. ഖമറുദ്ദീൻ, മുൻ എം.എൽ.എ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ആർ.എസ്.പി നേതാവ് കൂക്കൾ ബാലകൃഷ്ണൻ, സി.എം.പി നേതാവ് വി. കമ്മാരൻ, അബ്രഹാം തോണക്കര, കല്ലട്ര അബ്ദുൾ ഖാദർ, അബ്ദുൾ അസീസ്, ജോർജ്ജ് പൈനാപ്പള്ളി, നാഷണൽ അബ്ദുള്ള, കരിവെള്ളൂർ വിജയൻ, പ്രിൻസ് ജോസഫ് കൃഷ്ണൻ തണ്ണോട്ട്, വി.ആർ വിദ്യാസാഗർ, പി.വി. സുരേഷ് എന്നിവർ സംസാരിച്ചു.