കണ്ണൂർ: പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സ്മൃതി ശതകം ശതാബ്ദി ആഘോഷം വിളംബര ഘോഷയാത്ര 10ന് കണ്ണൂർ നഗരത്തിൽ നടക്കും. 11ന് രാവിലെ ഒമ്പത് മണിക്ക് ശതാബ്ദി ആഘോഷം ഉദ്ഘാടനം. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. തുടർന്ന് 'തിരുമുറ്റം" പൂർവ അദ്ധ്യാപക അനദ്ധ്യാപക സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വയലിൻ ഫ്യൂഷൻ.
30ന് രാവിലെ 10 മണിക്ക് ജില്ലാതല പ്രതിഭാ സംഗമം സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറും. ജനുവരി 5, 6 തീയതികളിൽ പരിയാരം മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഡിക്കൽ എക്സിബിഷൻ.

ഏഴിന് രാവിലെ 10ന് വിദ്യാഭ്യാസ വിചക്ഷണരും അദ്ധ്യാപക വിദ്യാർത്ഥികളും പങ്കെടുക്കുന്ന വിദ്യാഭ്യാസ സെമിനാർ. 14ന് പൂർവവിദ്യാർത്ഥി സംഗമം. ജനുവരി 28ന് ശതാബ്ദി ആഘോഷം സമാപനം. യാത്രയയപ്പ്, ശതാബ്ദി സ്മരണിക പ്രകാശനം, കലാപരിപാടികൾ. ചലച്ചിത്ര പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന സ്റ്റേജ് ഷോ.