
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. താണയിൽ വച്ച് ലോറി ആക്രമിച്ച കസാനക്കോട്ട സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. സെ്റ്റപംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ നേരത്തെ മൂന്ന് പേർ പിടിയിലായിരുന്നു.