
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും എക്സൈസ് റേഞ്ച് ഓഫീസ് മട്ടന്നൂർ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ കാമ്പയിന്റെ ഭാഗമായി ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി സി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ.സി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ പി.കെ.ദിലീപ്, ഗൈഡ് ക്യാപ്റ്റൻ കെ.എം.രേഷ്മ സിവിൽ എക്സൈസ് ഓഫീസർ വി.ശ്രീനിവാസൻ, പ്രിവന്റി ഓഫീസർ ആനന്ദകൃഷ്ണൻ, കെ.കെ.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. ഇരുന്നൂറോളം വിദ്യാർത്ഥികൾ ചലഞ്ചിൽ പങ്കെടുത്തു.