photo-1-

കണ്ണൂർ: ഹിസ്​റ്റി ടി.വി 18 സി.ബി.എസ്.ഇ ഹെറി​റ്റേജ് ഇന്ത്യ ക്വിസിൽ കണ്ണൂരിലെ ചിൻമയ വിദ്യാലയ ജേതാക്കളായി.കാലന്തോട് എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്‌കൂളിൻ നടന്ന റീജിയണൽ റൗണ്ടിൽ ഗൗതം സി.ദിനേശൻ , അഭിജയ് കുട്ടാശ്ശേരി, എം.റഹ്മാൻ എന്നിവരടങ്ങിയ ചിന്മയയുടെ ടീം ഇതോടെ ദേശീയ സെമി ഫൈനലിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി. സി.ബി.എസ്.ഇ സ്‌കൂളുകളെ പങ്കെടുപ്പിച്ച് രാജ്യമെമ്പാടുമായി നടക്കുന്ന ഹെറി​റ്റേജ് ഇന്ത്യാ ക്വിസ് മത്സരത്തിന്റെ കേരളത്തിലെ പ്രാഥമിക എലിമിനേഷൻ റൗണ്ടുകളിൽ 8049ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. റീജിയണൽ റൗണ്ടുകളിൽ 30 സ്‌കൂളുകളിൽ നിന്നുള്ള 90 വിദ്യാർത്ഥികളും പങ്കെടുത്തു. എസ് .സ്‌നേഹജ് ക്വിസ് നയിച്ചു.പതിനാറ് സോണുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങൾ നടന്നത്.