കണ്ണൂർ: ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ മനഃശാസ്ത്ര – വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി 11 ന് 'നിത്യ ജീവിതത്തിൽ പോസിറ്റീവ് സൈക്കോളജി ഉപയോഗിച്ച് എങ്ങനെ പോസിറ്റീവ് ആയി ജീവിക്കാം, അതുവഴി എങ്ങനെ നെഗറ്റീവിനെ നേരിടാം' എന്ന വിഷയത്തിൽ സൗജന്യ മനഃശാസ്ത്ര ശില്പശാല നടത്തും. കണ്ണൂർ പൊലീസ് സൊസൈറ്റി ഹാളിൽ ഉച്ച കഴിഞ്ഞ് 2 മുതൽ 5.30 വരെ നടക്കുന്ന ശില്പശാല ലീപ്പ് സെന്ററിലെ സൈക്കോളജിസ്റ്റ് ഡോ. കെ.ജി രാജേഷ് നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9388776640, 8089279619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.