youth-congress-yachana-sa

കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ സംസ്ഥാന സർക്കാർ ഖജനാവ് നിറയ്ക്കാൻ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാചനാ സമരം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. രത്നാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി മുഖ്യപ്രഭാഷണം നടത്തി. ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, രാഹുൽ രാംനഗർ, എം. കുഞ്ഞികൃഷ്ണൻ, പ്രവീൺ തോയമ്മൽ, സിജോ അമ്പാട്ട്, ശരത്ത് മരക്കാപ്പ്, ചന്ദ്രശേഖരൻ മേനിക്കോട്ട്, സുജിത് പുതുക്കൈ, കൃഷ്ണലാൽ തോയമ്മൽ, പ്രതീഷ് കല്ലഞ്ചിറ, രാജൻ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു. ആസിഫ് പോളി സ്വാഗതവും തശ്രീനാ നന്ദിയും പറഞ്ഞു