dcc
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശില്പശാല ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടുകൾ ഉത്തരവിലൂടെ കവർന്നെടുക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും, ഫാസിസവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്. ഇതിനെതിരെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകുമെന്നും ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ശില്പശാലയിൽ അദ്ദേഹം പ്രഖ്യാപിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, കെ.സി മുഹമ്മദ് ഫൈസൽ, പി.സി ഷാജി, ഡോ. കെ.വി ഫിലോമിന, എൻ.പി ശ്രീധരൻ, ചാക്കോ പാലക്കലോടി, കെ.പി സാജു, കെ. വേലായുധൻ, തോമസ് വെക്കത്താനം, കൊയ്യം ജനാർദ്ദനൻ, ലിസി ജോസഫ്, ബേബി തോലാനി, ജോസ് വട്ടമല, സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാജേഷ് സംസാരിച്ചു.