
കാസർകോട്: തളങ്കര റെയ്ഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ ഖാളിലൈൻ റൗളത്തുൽ ഉലൂം മദ്റസയിൽ നടന്ന പോക്സോ നിയമക്ലാസ് കാസർകോട് ടൗൺ എസ്.ഐ എം.വി വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് എ.പി അബ്ദുറഹ്മാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. കേരളം ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് അഷ്റഫ് യമാനി, മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ട്രഷറർ വെൽക്കം മുഹമ്മദ് ഹാജി, സെക്രട്ടറി ഷംസുദ്ദീൻ തായൽ, സഹീദ് ഹാമിദി, കെ. ഉസ്മാൻ മൗലവി, ഹനീഫ് പള്ളിക്കാൽ, അബ്ദുസ്സലാം മാടായി, ലത്തീഫ് അശ്റഫി, ഇഖ്ബാൽ മൗലവി എന്നിവർ പ്രസംഗിച്ചു. അഷ്റഫ് മർദാള സ്വാഗതവും ശമീർ വാഫി നന്ദിയും പറഞ്ഞു.