
കണ്ണൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റുചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചായിരുന്നു പീഡനം. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പലവട്ടം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കൂട്ടുപ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂളിൽ നിന്നും കുട്ടി കണ്ണൂർ സിറ്റി വഴിയാണ് വീട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ഈ സമയത്ത് കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നൽകുകയും ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പ്രതികൾ കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണ് സംഘടിച്ചെത്തി പൊലീസിനെ വിവരമറിയിച്ചത്.