കാസർകോട്: ജില്ലാ കേരളോത്സവം 2022ന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.എൻ സരിത, സംഘാടക സമിതി അംഗങ്ങളായ ഫൈസൽ പട്ടുവത്തിൽ, തൗസീഫ് അഹമ്മദ്, എസ്. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 9 മുതൽ 15 വരെ ജില്ലയിൽ നേരത്തെ നിശ്ചയിച്ച വിവിധ മേഖലകളിൽ കലാകായിക മത്സരങ്ങൾ അരങ്ങേറും. ബ്ലോക്ക് മുൻസിപ്പൽ തല മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ 15നും നാൽപതിനും ഇടയിൽ പ്രായമുള്ളവരാണ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 4,000 ത്തോളം പ്രതിഭകൾ മത്സരിക്കും.