khd-block-keralolsavam-vi

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിലെ കലാമത്സരങ്ങൾ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ ആരംഭിച്ചു. അജാനൂർ, മടിക്കൈ, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ എന്നീ ഗ്രാമ പഞ്ചായത്ത് കേരളോത്സവങ്ങളിൽ നിന്ന് വിജയിച്ചവരാണ് ബ്ലോക്ക് മത്സരത്തിൽ മാറ്റുരക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, വി.സൂരജ്, ഷക്കീല ബഷീർ, എം.ജി. പുഷ്പ, ജയശ്രീ മാധവൻ, കെ. മനോജ്, ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ, പുഷ്പ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി. ഗീത സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി. യുജിൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ സമ്മാനദാനം നടത്തും.