
കാഞ്ഞങ്ങാട്: ആശാ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ല നേതൃയോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ഏറ്റവും കുറഞ്ഞ വേതനമായി 30,000 രൂപ അനുവദിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന യോഗത്തിൽ സിന്ധു ബാബു അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.ജി.ദേവ്, കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, സാജിത് മൗവ്വൽ, കെ.പി. ബാലകൃഷ്ണൻ, കെ.എം. ശ്രീധരൻ, ടി.വി. കുഞ്ഞിരാമൻ, തോമസ് സെബാസ്റ്റ്യൻ, ലത സതീഷ്, സിജി ടോണി എന്നിവർ സംസാരിച്ചു. പ്രസന്ന കുമാരി സ്വാഗതവും ഷീന അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സിന്ധു ബാബു (പ്രസിഡന്റ്), പി.ജി. പ്രസന്ന കുമാരി (ജനറൽ സെക്രട്ടറി), എം. സുബൈദ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.