nss
പടം.. കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കൊല്ലംപാറ കരയോഗത്തിലെ അശ്വനി നായർക്ക് ഹോസ്ദുർഗാ താലൂക്ക് എൻഎസ്എസ് യൂണിയന്റെ ഉപഹാരം കേരള കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫ. ഡോ. അശ്വതി ആർ.നായർ സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്: നായർ സർവ്വീസ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം ഒരു കരയോഗത്തിലെ ഒരു കുട്ടിക്ക് നൽകുന്ന വിദ്യാഭ്യാസ ധനസഹായം ഹോസ്ദൂർഗ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ കീഴിലുള്ള മുഴുവൻ കരയോഗങ്ങളിലും വിതരണം ചെയ്തു. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര സർവ്വകലാശാല പ്രൊഫസർ ഡോ. അശ്വതി ആർ. നായർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കൊല്ലംപാറ കരയോഗത്തിലെ അശ്വനി നായരെ ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കോടോത്ത് ശ്രീകുമാർ സ്വാഗതവും സെക്രട്ടറി പി.വി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. വനിതാ യൂണിയൻ സെക്രട്ടറി ഉഷാ നാരായണൻ പ്രസംഗിച്ചു.