തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജിന്റെയും അനക്സ് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം 12ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസ മ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷീ ലോഡ്ജ് നിർമ്മിക്കുന്നത്.
ഗ്രാമവികസന വകുപ്പ് മുഖേനയാണ് അനക്സ് കെട്ടിടം നിർമ്മിക്കുന്നത്. രാത്രികാലങ്ങളിൽ തളി പറമ്പ് ടൗണിൽ എത്തിച്ചേരുന്ന വനിത കൾക്ക് സുരക്ഷിതമായി തങ്ങുവാനൊരിടം എന്നതാണ് ഷീ ലോഡ്ജിലൂടെ ലക്ഷ്യമിടുന്നത്. 1,05,00,000 രൂപ ഉപയോഗിച്ചാണ് ഷീ ലോഡ്ജ് എന്ന ആശയം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രാവർത്തിക മാക്കുന്നത്. വാർത്താ സമ്മേളനത്തിൽ സി.എം കൃഷ്ണൻ , പി. മോഹൻ, കൊയ്യം ജനാർദ്ദനൻ, കെ.വി. പ്രീത, എ. ആർ. പ്രദീപ് സംബന്ധിച്ചു.