tiger
കടുവ ആറളം ഫാമിൽ

ഇരിട്ടി: ദിവസങ്ങളായി നാടിനെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന കടുവ രണ്ടാം ദിവസവും ആറളം ഫാമിൽ തന്നെ കഴിയുകയാണെന്ന് സ്ഥിരീകരണം. ഫാമിലെ ഒന്നാം ബ്ലോക്കിൽ ചെത്ത് തൊഴിലാളികളാണ് ഇന്നലെ കടുവയെ കണ്ടെത്തിയത്. കടുവയുടെ ദൃശ്യം ചെത്ത് തൊഴിലാളികൾ എടുത്ത് അധികൃതരെ കണിച്ചതോടെ, വനപാലകരും ചില കേന്ദ്രങ്ങളും ആറളം വനത്തിലേക്ക് കയറിപ്പോയതായി നടത്തിയ പ്രചരണം തെറ്റാണെന്ന് തെളിഞ്ഞു.

കടുവ ആറളം ഫാമിൽ നിന്ന് ആറളം വന്യജീവി സങ്കേതത്തിലെക്ക് ഉടനെ കയറിപ്പോക്കില്ല എന്നാണ് ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ ജനങ്ങൾ പറയുന്നത്. കടുവ ഫാമിൽ തന്നെയുണ്ടെന്ന് ജനങ്ങൾ വെള്ളിയാഴ്ചതന്നെ പറഞ്ഞിരുന്നു.എന്നാൽ ജനങ്ങളുടെ വാദം വനപാലകർ തള്ളിക്കളയുകയായിരുന്നു.

കടുവയെ ഫാമിൽ കണ്ടെത്തിയതോടെ ആറളം ഫാമിലെ തൊഴിലാളികളും പുനരധിവാസ മേഖലയിലെ ജനങ്ങളും ഭീതിയിലായിരിക്കുകയാണ്.