nreg
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ ജനുവരി 20 ന് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാനത്ത് രണ്ട് മേഖലാ ജാഥകൾ പര്യടനം നടത്തും. കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥ തൃശൂരിൽ സമാപിക്കും.

മാർച്ചും ധർണ്ണയും ജാഥയും വിജയിപ്പിക്കാൻ കാഞ്ഞങ്ങാട് പി സ്മാരകത്തിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരുണാകരൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. രാജൻ, വൈസ് പ്രസിഡന്റുമാരായ പി. മിനി, രേണുക ഭാസ്കരൻ, ലക്ഷ്മി ചെട്ടുംകുഴി, ജോയിന്റ് സെക്രട്ടറി പി.വി. തങ്കമണി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഗംഗാധരൻ സ്വാഗതം പറഞ്ഞു.