parishath
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി പ്രവർത്തക ക്യാമ്പ് സമാപന സമ്മേളനം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂത്തുപറമ്പ്: രണ്ടുദിവസങ്ങളിലായി കോളയാട് പെരുവ ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി പ്രവർത്തക ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു കെ. വിനോദ് കുമാർ, എം. ദിവാകരൻ, പി.പി. ബാബു, കെ.പി സുരേഷ് കുമാർ, പി. മൈത്രി, കെ.എസ് നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. നവകേരളം കാമ്പയിനെ കുറിച്ച് എം. ദിവാകരൻ ക്ലാസ്സെടുത്തു. ക്യാമ്പംഗങ്ങൾ ചേർന്ന് വനയാത്ര നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള 120 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് പദയാത്ര വിജയിപ്പിക്കാൻ ക്യാമ്പ് ആഹ്വാനം ചെയ്തു.