
കാഞ്ഞങ്ങാട്: ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ 75ാം വാർഷികം ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്താൻ സംഘടക സമിതി രൂപീകരണയോഗം തീരുമാനിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, കൗൺസിലർമാരായ എൻ. ഇന്ദിര കെ.വി സുശീല, എൻ. അശോക് കുമാർ, ടി.വി സുജിത്, പി. സൗദാമിനി, അഡ്വ. പി. അപ്പുക്കുട്ടൻ, കെ.വി രാഘവൻ, എം. കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ കെ.പി അരവിന്ദൻ പദ്ധതി വിശദീകരിച്ചു. പി.എം ബാബു സ്വാഗതവും ഹെഡ്മിസ്ട്രസ് വി. ശുഭ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഡ്വ. പി. അപ്പുക്കുട്ടൻ (ചെയർമാൻ), എൻ. ഗോപി (വർക്കിംഗ് ചെയർമാൻ), കെ.പി അരവിന്ദൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.