
കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ടത്തിന് തുടക്കമായി. കാഞ്ഞങ്ങാട് ചെരക്കര തറവാട്, കോട്ടച്ചേരി പട്ടരെ കന്നിരാശി വയനാട്ടുകുലവൻ ദേവസ്ഥാനം എന്നിവിടങ്ങളിൽ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് കളിയാട്ടം തുടങ്ങിയത്.
5 ദിവസങ്ങളിലും രാത്രി തിടങ്ങൽ, വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം എന്നിവ നടക്കും. പകൽ ചാമുണ്ഡി അമ്മ, വിഷ്ണുമൂർത്തി, ഗുളികൻ തെയ്യങ്ങൾ അരങ്ങിൽ എത്തും. ആദ്യദിനത്തിൽ ക്ഷേത്രം മാതൃസമിതി തിരുവാതിര അവതരിപ്പിച്ചു. വിവിധ ആചാര ചടങ്ങുകൾ, തുലാഭാരം, ഭജന സന്ധ്യ, തിരുവാതിര, ശിങ്കാരിമേളം, ഭക്തിഗാനമേള, നൃത്തനൃത്യങ്ങൾ, നാടകം തുടങ്ങിയ വിവിധ പരിപാടികൾ വിവിധ ദിവസങ്ങളിൽ നടക്കും. കളിയാട്ടത്തിന്റെ സമാപന ദിവസമായ 16ന് ഉച്ചയ്ക്ക് അന്നപ്രസാദ വിതരണംനടക്കും.