കാഞ്ഞങ്ങാട് : ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ വിവിധ പരിപാടികളോടെ അദ്ദേഹത്തെ അനുസ്മരിച്ചു. ബി.ജെ.പി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗംർ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, വൈസ് പ്രസിഡന്റ് എം.ബൽരാജ്, ജില്ലാ സെക്രട്ടറി എൻ.മധു , സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ, മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത്, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി ഇ.കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ബിജി ബാബു എന്നിവർ സംസാരിച്ചു.വി.രതീഷ് സ്വാഗതവും എം.വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. യോഗത്തിൽ സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യഷിപ്പിൽ സ്വർണം നേടിയ കെ.വി.രഹന, ബി.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ ദേവനന്ദ എന്നിവരെ അനുമോദിച്ചു.