vijaotsavam-saksharathami

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഹയർ സെക്കന്ററി സ്‌കൂളിൽ ഹുമാനിറ്റീസ് അഞ്ചാം ബാച്ച് പഠിതാക്കൾ വിജയോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തന്നെ മികച്ച ഗ്രേഡ് നേടിയ എം.എസ്.സുമയ്യയെ ഉപഹാരം നൽകി അനുമോദിച്ചു. പഠന കേന്ദ്രത്തിൽ മികച്ച വിജയം നേടിയവർക്കും ഉപഹാരം നൽകി.
സാക്ഷരത പ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രേരക് ആയിഷ മുഹമ്മദിനെ ആദരിച്ചു.
ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സാക്ഷരതാമിഷൻ കോ ഓഡിനേറ്റർ പി.എൻ.ബാബു മുഖ്യ പ്രഭാഷണം നടത്തി.കൗൺസിലർമാരായ എൻ. അശോക് കുമാർ , സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ , ജില്ലാ സാക്ഷരതാസമിതി അംഗങ്ങളായ പപ്പൻ കുട്ടമത്ത്, കെ.വി.രാഘവൻ, അദ്ധ്യാപകരായ സി.പി.വി.വിനോദ് കുമാർ, സുമേഷ്. എം.കെ.വസന്തൻ,​എൽ.പത്മാവതി. കെ.സരിത.പ്രേരക് ആയിഷ മുഹമ്മദ്., ശ്രീജ. എന്നിവർ സംസാരിച്ചു. കെ.കരുണാകരൻ സ്വാഗതവും കെ.വി.സുരേശൻ നന്ദിയും പറഞ്ഞു.