
മാവുങ്കാൽ: അഭിമന്യു സ്വയം സഹായ സംഘം മടിക്കൈ കമ്മാരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടപ്പാറയിൽ സംഘടിപ്പിച്ച ഇൻവിറ്റേഷൻ കബഡി ഫെസ്റ്റിൽ ഫ്രണ്ട്സ് ചെന്നിക്കര കാസർകോട് ചാമ്പ്യൻമാരായി. അർജ്ജുന അച്ചേരി രണ്ടാം സ്ഥാനം നേടി. സമാപന ചടങ്ങിൽ പ്രവാസി ടി. കരുണൻ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. യൂണിവേഴ്സിറ്റി , കർണ്ണാടക , മഹാരാഷ്ട്ര, ഹരിയാന , ഇന്ത്യൻ ആർമി താരങ്ങളും പ്രോ കബഡി, സംസ്ഥാന , ദേശീയ താരങ്ങളും വിവിധ ടീമുകൾക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരുന്നു.ബി ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാർ കെ.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി.രഘുനാഥ് മുഖ്യാതിഥിയായി. മടിക്കൈ ഗ്രാമ പഞ്ചായത്തംഗം എ.വേലായുധൻ, ഗോവിന്ദൻ മടിക്കൈ എന്നിവർ സംസാരിച്ചു.