കരിവെള്ളൂർ: കരിവള്ളൂർ സമരത്തിന്റെ 76ാം വാർഷികം ആചരിക്കും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വടക്കേ മണക്കാട് വച്ച് യുവജന സംഗമം നടക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം നിർവഹിക്കും. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് സനീഷ് വെരീക്കരയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും.
16ന് കൊഴുമ്മൽ വായനശാലാ ഗ്രൗണ്ടിൽ മഹിളാ സംഗമം. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിവാകരൻ പുത്തൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ജിഷ കരിവെള്ളൂർ അവതരിപ്പിക്കുന്ന കവചം എന്ന ഏക പാത്ര നാടകം, അനിൽ പെരളം നയിക്കുന്ന ഗാനമേള എന്നിവ നടക്കും.
18 ന് വൈകുന്നേരം 4 മണിക്ക് പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ ബലി കുടീരത്തിൽ നിന്നും അരക്കുളവൻ കുഞ്ഞമ്പു അത് ലറ്റുകൾക്ക് കൈമാറുന്ന പതാക 5.30ന് കരിവെള്ളൂർ രക്തസാക്ഷി നഗറിൽ എത്തിക്കും. ഇ.പി കരുണാകരൻ പതാക ഉയർത്തും. തുടർന്ന് എം. സ്വരാജ് പ്രഭാഷണം നടത്തും. 20ന് രാവിലെ 7 മണിക്ക് കുണിയൻ സമരഭൂമിയിൽ കെ. നാരായണൻ പതാക ഉയർത്തും. വൈകുന്നേരം 3 മണിക്ക് കുണിയൻ കിഴക്ക് യുവപ്രതിഭ പരിസരം കേന്ദ്രീകരിച്ച് സമരഭൂമിയിലേക്ക് വളണ്ടിയർ മാർച്ച്. 4 :30ന് ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനം. 5. 30ന് രക്തസാക്ഷിനഗറിൽ ചേരുന്ന മഹാസമ്മേളനം സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തുടർന്ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം രണ്ടു നക്ഷത്രങ്ങൾ അരങ്ങേറും. വാർത്താസമ്മേളനത്തിൽ കെ. നാരായണൻ, പി. രമേശൻ, എം. സതീശൻ, കെ. ഗോപാലകൃഷ്ണൻ, കൂത്തൂർ നാരായണൻ, വി.വി പ്രദീപൻ പങ്കെടുത്തു.