v

ഇരിട്ടി: സഹകരണ സംഘം മുൻ സെക്രട്ടറി വ്യാജരേഖ ചമച്ച് പണം തിരിമറി നടത്തിയതായി പരാതി. നേരം പോക്കിൽ പ്രവർത്തിക്കുന്ന എംപ്ലോയീസ് വെൽഫെയർ കോഓപ്പ് സൊസൈറ്റി മുൻ സെക്രട്ടറി ടി.വി വിജേഷിന് എതിരേയാണ് പരാതി. നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്ന് വ്യാജരേഖ ചമച്ച് പണം പിൻവലിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

നേരത്തെ ഇരിട്ടിയിലെ ഒരു ഡോക്ടർ സംഘത്തിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ വ്യാജ രേഖ ചമച്ച് വിജേഷ് തട്ടിയതിനെ തുടർന്ന് ഭരണസമിതി സെക്രട്ടറി വിജേഷിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

തുടർന്ന് നടന്ന ഓഡിറ്റിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. 44.72 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് സംഘത്തിൽ നടന്നിരിക്കുന്നതെന്നാണ് നിലവിലെ സെക്രട്ടറി ഇൻ ചാർജ് എം.കെ. വിസ്മയ ഇരിട്ടി പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇരിട്ടി സി.ഐ കെ.ജെ. ബിനോയി അന്വേഷണമാരംഭിച്ചു.