disribution-ksdf-district
കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ജില്ലാകൺവെൻഷൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ജില്ലാകൺവെൻഷൻ കാഞ്ഞങ്ങാട് ബിഗ്മാൾ കൺവെൻഷൻ സെന്ററിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ കെ.വി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ മുതിർന്ന വ്യാപാരികളായ പാലക്കി കുഞ്ഞാമദ്, സി.എച്ച്.ബഷീർ, സി.എച്ച്.അബ്ദുള്ള കുഞ്ഞി, പി.വി.അശോകൻ എന്നിവരെ സംസ്ഥാന പ്രസിഡന്റ് ബാബു തോട്ടുംകര ആദരിച്ചു. സംസ്ഥാന സെക്രട്ടറി പി.പ്രദീപ്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സത്യൻ പടന്നക്കാട്, വ്യാപാരി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ശബരീശൻ കുറുന്തൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ രാഘവൻ വെളുത്തോളി സ്വാഗതവും ട്രഷറർ എ. വി. വാമനൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ ഷെബീർ ഹസൻ മാട്ടുമ്മൽ (പ്രസിഡന്റ് ), കെ.വി.ദിനേശൻ (സെക്രട്ടറി), ഉമ്മറുൽ ഫാറൂഖ് (ട്രഷറർ).