
പുല്ലൂർ : ഉദയനഗർ ഇ.എം.എസ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്‌ക്കാരിക പരിപാടികൾ സംഘടിപ്പിക്കും. 2023 ഡിസംബർ വരെ പ്രതിമാസ പരിപാടികൾ നടത്താനാണ് തീരുമാനം. 31 ന് വൈകിട്ട് വിളംബര ഘോഷയാത്രയും തുടർന്ന് കലാസന്ധ്യയും നടക്കും. സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം നടന്നു. സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം ടി.വി. കരിയൻ ലോഗോ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അനിൽ പുളിക്കാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.പ്രീതി , എ.ഷാജി, സി വിജയൻ , സുനിൽ കൊമ്മട്ട, വി.വി.സുഭാഷ് എന്നിവർ സംസാരിച്ചു.