c

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 75 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ജോമോൻ ജെയിംസ്, ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഷറഫുദ്ദീൻ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ജോമോൻ ജെയിംസിൽ നിന്നും 50 ലക്ഷം രൂപ വരുന്ന 938 ഗ്രാം സ്വർണവും ഷറഫുദ്ദീൻ നിന്നും 466 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.