
കാസർകോട്: ജെ.സി.ഐ കാസർകോടിന്റെ 2023 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ വൈകുന്നേരം ആറരക്ക് കല്ലുവളപ്പിൽ ഹോളിഡേ ഇന്നിൽ നടക്കും. പ്രസിഡന്റ് എൻ.എ.ആസിഫ് അദ്ധ്യക്ഷത വഹിക്കും. എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജെ.സി.ഐ സോൺ പ്രസിഡന്റ് നിജിൽ നാരായണൻ വിശിഷ്ടാതിഥിയായിരിക്കും. കവിയും ഗാനരചിതാവുമായ വൈശാഖ് സുഗുണൻ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരം ചിത്രാ നായർ പ്രത്യേക അതിഥിയായും പങ്കെടുക്കും. ചടങ്ങിൽ ബിസിനസ്സ്, സിനിമാ, വിദ്യാഭ്യാസ, ചാരിറ്റി മേഖലകളിൽ നിന്നുള്ളവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രസിഡന്റായി എൻ.പി.യത്തീഷ് ബളളാൾ, സെക്രട്ടറിയായി കെ.എം.മൊയിനുദ്ദീൻ, ട്രഷറർ എ.എം.ശിഹാബുദ്ദീൻ തുടങ്ങി പതിനഞ്ചംഗ ഗവർണിംഗ് ബോർഡ് അംഗങ്ങളാണ് ചടങ്ങിൽ സ്ഥാനം എറ്റെടുക്കുന്നത്. വാർത്താസമ്മേളനത്തിൽ എൻ.എ ആസിഫ്, സി.കെ അജിത്ത്കുമാർ, എൻ.പി യത്തീഷ് ബള്ളാൾ, കെ.ബി അബ്ദുൾ മജീദ്, കെ.എം മൊയിനുദ്ദീൻ, എ.എം ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.