satheeshbabu
സതീഷ് ബാബു അനുസ്മരണ സമ്മേളനം പ്രൊ. യു. ശശി മേനോൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സതീഷ് ബാബു പയ്യന്നൂരിനെ അനുസ്മരിച്ചു. പ്രൊഫ.യു. ശശി മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. സൗഹൃദങ്ങളും ബന്ധങ്ങളും ചേർത്തവച്ച കഥാകാരനായിരുന്നു സതീഷ് ബാബു വെന്ന് അദ്ദേഹം അനുസ്മരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സതീഷ് ബാബുവിന്റെ സ്മരണയ്ക്കായ് പൂർവ്വ വിദ്യാർത്ഥി സംഘടനയുമായി ചേർന്ന് ഉചിതമായ പ്രവർത്തനങ്ങൾ കോളേജിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി പറഞ്ഞു. ഹൈസ്കൂൾ കാലം തൊട്ടുള്ള സൗഹൃദത്തിന്റെ ഓർമകൾ കെ.ഇ.എ.ബക്കർ പങ്കുവച്ചു ജനറൽ സെക്രട്ടറി നന്ദകുമാർ കോറോത്ത്, പ്രൊഫ.പി.വി.ജിഷ, സി.എച്ച്.സുലൈമാൻ, പ്രൊഫസർ സി.പി.രാജീവൻ, പി.വി.രാഘവൻ, കെ.രമാവതി, ടി.എച്ച്.ബാലചന്ദ്രൻ, കോളേജ് യൂണിയൻ ചെയർമാൻ കെ.പി.വിനയ്, എം.കെ.രാഗേഷ്, എൽ.കെ.ശരണ്യ, കെ. രമ്യ എന്നിവർ സംസാരിച്ചു.