kseb-intuc1

കാസർകോട് : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കാസർകോട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവൻ മുന്നിൽ നടത്തിയ ധർണ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് അഡ്വ.സിബികുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.എം.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എ. ശാഹുൽ ഹമീദ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.ജി.ടോണി, കെ.ഇ.ഇ.സി ജില്ലാ ഭാരവാഹികളായ എ.അബ്ദുൽ റസാഖ്, പി.വി.ചന്ദ്രശേഖരൻ, വി.ഗോപ കുമാർ, കെ.സുധീർ കുമാർ, പി.ജയചന്ദ്രൻ, അബ്ദുള്ള, കെ.വിവേകാനന്ദൻ, ബി.എ.അബ്ദുൽ ലത്തീഫ്, ബഷീർ ചെർക്കള, അരുൺ കുമാർ, ലക്ഷ്മണൻ, കെ. ഖലീൽ, ഉദയൻ ചീരാളി, ജനാർദ്ദനൻ മുള്ളേരിയ, എന്നിവർ നേതൃത്വം നൽകി. ഡിവിഷൻ സെക്രട്ടറി ഷെരീഫ് പാലക്കാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വേണു നന്ദിയും പറഞ്ഞു.