kvves-

കാസർകോട് : ജില്ലാ വ്യപാരഭവൻ സമുച്ഛയ നിർമ്മാണ ഫണ്ട് ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സന്തോഷ് കുമാർ മരണാനന്തര ധനസഹായ ഫണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.അബ്ദുൾ ഹമീദ് വിതരണം ചെയ്തു. ട്രേഡേർസ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിൽ അംഗമായി മരണപ്പെട്ട ഏഴ് വ്യാപാരി കുടുംബങ്ങൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, തൃശുർ അത്താണി യൂണിറ്റ് പ്രസിഡന്റ് ചാർളി.കെ.ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.പി.മുസത്ഫ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ് ,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.സത്യ കുമാർ എന്നിവർ സംസാരിച്ചു.