central-jail

കണ്ണൂർ: സംഘർഷത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. വ്യാഴാഴ്ച കാപ്പതടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് ജയിൽ ഡി.ജി.പിയുടെ നിർദ്ദേശം.

കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടിയത്. ജയിൽദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലുള്ളവരും പുതിയതായി നിർമിച്ച ജയിൽ ബ്ലോക്കിലുള്ളവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതേ തുടർന്നാണ് പുതിയ നിർദേശം. ജയിലിൽ തടവുകാർ തമ്മിലുള്ള സംഘർഷവും മൊബൈലും കഞ്ചാവും പിടികൂടുന്ന സാഹചര്യത്തിലും സുരക്ഷ കർശനമാക്കാൻ നിർദേശമുണ്ട്.