arif-muhammad-khan

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ചട്ടലംഘനം നടന്നതിന് തെളിവുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തരവാദിത്വപ്പെട്ട ആരും അത് തടയാനോ പ്രതിഷേധിക്കാനോ ശ്രമിച്ചില്ലെന്നും കണ്ണൂരിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. എം.പിയടക്കം സംഭവ സമയത്ത് വേദിയിൽ നിന്ന് എഴുന്നേറ്റ് പോയി. സംഭവത്തിൽ റിപ്പോർട്ട് അയക്കാൻ രാജ്ഭവൻ കണ്ണൂർ സർവകലാശാലയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി ഇതുവരെ റിപ്പോർട്ട് അയച്ചിട്ടില്ലെന്നും ഗവർണർ ആരോപിച്ചു.