
കാസർകോട് : വോട്ട് ബാങ്ക് രാഷ്ട്രീയം നാടിന് ശാപമായെന്നും എല്ലാ മേഖലയിലുമുള്ള രാഷ്ട്രീയവൽക്കരണം ഇല്ലാതായാൽ മാത്രമേ ഈ നാട് രക്ഷപ്പെടുകയുള്ളുവെന്നും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. ജനാധിപത്യത്തിന് ഞാൻ എതിരല്ല, പക്ഷെ രാഷ്ട്രീയത്തിന്റെ പേരിൽ ജനങ്ങൾ ചൂഷണത്തിന് ഇരയാകുന്നതാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീയ്യ മഹാസഭ ആരൂഢം കാസർകോട് ജില്ലാ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കാനായി. ജാതി ചോദിക്കുന്നത് സർക്കാർ തന്നെയാണ്. ജാതിയും മതവും ഉണ്ടാക്കി നേട്ടങ്ങൾ കൊയ്യുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവരാണ് പിന്നോക്കക്കാരെ ചൂഷണം ചെയ്യുന്നതെന്നും കാനായി പറഞ്ഞു.