തളിപ്പറമ്പ്: തളിപ്പറമ്പിൽ 23.5 ഗ്രാം എം.ഡി.എം.എ പിടികൂടി. എളമ്പേരംപാറയിലെ ചെറുകുന്നോന്റകത്ത് വീട്ടിൽ സി. മൂസാൻകുട്ടിയെയാണ്(21) തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.വിപിൻകുമാറും സംഘവും പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൂസാൻകുട്ടിയുടെ വീടിന്റെ രണ്ടാംനിലയിൽ നിന്നാണ് 23.5 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും എത്തിച്ച എം.ഡി.എം.എ തളിപ്പറമ്പിലും പരിസരത്തുമുള്ള യുവാക്കൾക്കിടയിലാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്. പിടികൂടിയ എം.ഡി.എം.എക്ക് 12 ലക്ഷം രൂപ വിലവരും പ്രിവന്റീവ് ഓഫീസർ എ.അസീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൾലത്തീഫ്, ഇബ്രാഹിംഖലീൽ, വി.ധനേഷ്, സി. നിത്യ, കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.പി. രജിരാഗ്, വി.പി. ശ്രീകുമാർ എന്നിവരും എം.ഡി.എം.എ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂസാൻകൂട്ടിയെ റിമാൻഡ് ചെയ്തു.