daily

കാട്ടാമ്പള്ളി : കെ.എസ്.ടി.എ ഉപജില്ലാ സമ്മേളനം സംസ്ഥാനകമ്മറ്റിയംഗം സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് യു.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.വി.വിനോദ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.സി.വിനോദ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.പി.വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി.മഹേഷ്, പി.വി.പ്രദീപൻ, ജില്ലാ ഭാരവാഹികളായ പി..അജിത, കെ.പി.ലിഷീന, കെ.പ്രകാശൻ, എ.വി.ജയചന്ദ്രൻ, പി.വി.രാജീവൻ, എ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.വി.സതീശൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി യു.കെ.ദിവാകരൻ (പ്രസി.), ഇ.പി.വിനോദ് കുമാർ (സെക്ര.), കെ.പ്രമോദൻ [ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.