കണ്ണൂർ: ബഫർ സോൺ വിഷയത്തിൽ കേരള ഗവ. നടത്തിയിട്ടുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നതിൽ ജനങ്ങൾ വളരെയേറെ പ്രതിഷേധത്തിലാണെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം വിലയിരുത്തി. റിപ്പോർട്ടിലെ ഭാഗങ്ങൾ അവ്യക്തവും അപൂർണവുമാണ്. തെറ്റുകളും കുറ്റങ്ങളും നിറഞ്ഞതാണ് . വീടുകളും , കച്ചവട സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, വിദ്യാലയങ്ങളുമുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളൊന്നും തിട്ടപ്പെടുത്തുന്നതിൽ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിട്ടില്ല.
വന്നിട്ടുള്ള തെറ്റുകൾ തിരുത്താൻ തയ്യാറാവണം .ഇതിനായി പരാതികൾ ബോധിപ്പിക്കുന്നത് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുന്നതിന് 23 ആം തീയതി വരെ മാത്രമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. ഇത് തീർത്തും അപര്യാപ്തമാണ് . ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ജന്മദിനമായ 28 ന് നടക്കുന്ന ജന്മദിന റാലി വിജയിപ്പിക്കും.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, അഡ്വ. സജീവ് ജോസഫ് എം.എൽ.എ, കെ.എൽ പൗലോസ് ,ടി.ഒ മോഹനൻ, വി.എ നാരായണൻ, സജീവ് മാറോളി ,പി.ടി മാത്യു ,എ.ഡി മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി ,കെ.സി മുഹമ്മദ് ഫൈസൽ, വി. രാധാകൃഷ്ണൻ ,എൻ.പി ശ്രീധരൻ , മുഹമ്മദ് ബ്ലാത്തൂർ, രജനി രാമാനന്ദ്, വി.പി അബ്ദുൽ റഷീദ് ,കെ. പ്രമോദ് ,ഇ.ടി രാജീവൻ സംസാരിച്ചു.